
എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള ജൂബിലീ തട്ടിപ്പ് കേസ് നിലനിൽക്കുമ്പോൾ ഭാരവാഹിത്യം ഒഴിയാതെ അധികാരത്തിൽ കടിച്ചു തൂങ്ങുന്നത് ജനാധിപത്യ സംവീധാനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ വിനോദ് വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു. എട്ടു വർഷമായി നീട്ടികൊണ്ട് പോകുന്ന വി എസ് അച്യുതാനന്ദൻ നൽകിയ 15 കോടി രൂപ പിന്നാക്ക വികസന കോർപറേഷനിൽ നിന്നും തട്ടിപ്പു നടത്തിയതുൾപ്പടെ വിവിധ കേസുകളുടെ അന്വേഷണം നേരിടുകയാണ് വെള്ളാപ്പള്ളി.
എസ് എൻ ട്രസ്റ്റിന്റെ ബൈലോ പ്രകാരം സെക്രട്ടറി സ്ഥാനത്തു നിന്നു വെള്ളാപ്പള്ളി നടേശൻ ഉടൻ രാജി വെയ്ക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ കണ്ടല്ലൂർ സുധീർ, സംസ്ഥാന സെക്രട്ടറി ഏലമ്പടത്ത് രാധാകൃഷ്ണൻ, കെ ജി കുഞ്ഞിക്കുട്ടൻ, എം എച്ച് വിജയൻ. പ്രസാദ് കരുമാടി തുടങ്ങിയവരും വാര്‍ത്താസമ്മേളളനത്തിൽ പങ്കെടുത്തു.
English Summary: Vellapally should resign: Sreenarayana brother Dharmavedi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.