26 February 2026, Thursday

Related news

February 26, 2026
February 26, 2026
February 25, 2026
February 23, 2026
February 20, 2026
February 19, 2026
February 16, 2026
February 13, 2026
February 12, 2026
February 12, 2026

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ;കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 26, 2026 1:52 pm

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തിൽ സംസാഥാന സര്‍ക്കാരിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ നൽകിയ നടപടി ശരിയല്ലെന്നാണ് ഹർജിയിൽ പറയുന്നത്.

 

ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹർജിയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.