16 January 2026, Friday

Related news

January 4, 2026
December 18, 2025
October 22, 2025
September 20, 2025
September 8, 2025
September 7, 2025
August 23, 2025
August 4, 2025
August 1, 2025
June 30, 2025

അയ്യപ്പ സംഗമത്തിന് യുഡിഎഫ് പാര പണിയുന്നതായി വെള്ളാപ്പള്ളി

Janayugom Webdesk
എരുമേലി 
September 8, 2025 10:10 am

അയ്യപ്പസംഗമത്തിന് യുഡിഎഫും, പ്രതിപക്ഷ നേതാവ് വിഡി സതീശനും പാര പണിയുകയാണെന്ന് എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ .ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യമേര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായിട്ടാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്എസ്‌എൻഡിപിയും എൻഎസ്‌എസും മാത്രമല്ല, എല്ലാവരും അയ്യപ്പസംഗമത്തിൽ ചേർന്നുപോകും. അയ്യപ്പസംഗമത്തിന്റെ ക്രെഡിറ്റ്‌ ഇടതുപക്ഷത്തിന്‌ പോകും എന്നൊക്കെ പറയുന്നത്‌ അൽപമനസാണ്‌. സഹകരിക്കുന്നവർക്കും ക്രെഡിറ്റ്‌ കിട്ടില്ലേ? മാറിനിന്നാൽ ക്രെഡിറ്റ്‌ കിട്ടുമോ? ഹിന്ദു ഐക്യവേദിക്ക്‌ ഹിന്ദുക്കളുടെ കുത്തകാവകാശമൊന്നുമില്ല. 

എവിടെയും കുഴപ്പം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. എരുമേലി എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എരുമേലി വിമാനത്താവളം, ശബരി റെയിൽവേ എന്നിവയ്‌ക്കുള്ള നടപടികൾ അതിവേഗം നടന്നുവരുന്നു. നല്ല രീതിയിൽ മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിനെയും മന്ത്രി വീണ ജോർജിനെയും പ്രമുഖ ചാനലുകൾ അടക്കമുള്ള മാധ്യമങ്ങൾ വെറുതെ മോശമാക്കുകയാണ്. പ്രബുദ്ധരായ ജനങ്ങളുടെ മുന്നിൽ ഇതൊന്നും വിലപ്പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാത്തിലും എതിർപ്പ്‌ പ്രകടിപ്പിച്ച്‌, താൻ എല്ലാത്തിലും ഉപരിയാണെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഭാവിക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഒരുപാട്‌ പ്രതിപക്ഷ നേതാക്കളെ നമ്മൾ കണ്ടിട്ടുണ്ട്‌. സതീശൻ ഇപ്പോഴേ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സലിലാണെന്ന്‌ തോന്നുന്നു. യോഗ്യനാണെന്ന്‌ സ്വയം ഭാവിച്ചാൽ മാത്രം പോരാ. നിലവാരമുള്ള സമീപനവും സംസാരവും അദ്ദേഹത്തിൽ കാണുന്നില്ല. അയ്യപ്പസംഗമത്തോടുള്ള പ്രതിപക്ഷ നേതാവിന്റെ നിലപാട്‌ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ എരുമേലിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫിനെ നയിക്കുന്നത്‌ ആരാണെന്ന്‌ എല്ലാവർക്കുമറിയാം. അതുകൊണ്ട്‌ യുഡിഎഫിന്‌ അഭിപ്രായം പറയാൻ സാധിക്കില്ല. യുഡിഎഫിന്റെ അഭിപ്രായം കേൾക്കുന്നതിൽ ഒരു പ്രസക്തിയുമില്ല. എസ്‌എൻഡിപിയുടെ പരിപാടികളിൽ സതീശൻ പങ്കെടുത്തതുകൊണ്ട്‌ അദ്ദേഹവുമായി മഞ്ഞുരുകി എന്നർഥമില്ല. പ്രതിപക്ഷ നേതാവായതുകൊണ്ട്‌ ക്ഷണിച്ചു, അദ്ദേഹം വന്നു എന്ന്‌ മാത്രംവെള്ളാപ്പള്ളി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.