22 December 2024, Sunday
KSFE Galaxy Chits Banner 2

ബ്രസീല്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ച് വെനസ്വെല

Janayugom Webdesk
ന്യൂഡല്‍ഹി
November 1, 2024 12:15 pm

ബ്രസീലില്‍ നിന്ന് സ്ഥാനപതിയെ തിരിച്ചുവിളിച്ച് വെനസ്വെല. റഷ്യയിലെ കസാനില്‍ നടന്ന ഉച്ചകോടിയില്‍ ബ്രിക്സ് അംഗത്വത്തിനായുള്ള വെനസ്വെലയുടെ അപേക്ഷിയെ ബ്രസീല്‍ വീറ്റോ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണിത് .

വെനസ്വെല പങ്കാളിത്ത രാഷ്ട്രങ്ങളുടെ വിശ്വാസം തകർത്തെന്ന്‌ ബ്രസീലിന്റെ ഉന്നത വിദേശ നയ ഉപദേഷ്ടാവ്‌ സെൽസോ അമോറിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിക്കോളാസ്‌ മഡൂറോ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചായിരുന്നു പ്രതികരണം. തുടർന്നാണ്‌ സ്ഥാനപതിയെ തിരിച്ചുവിളിക്കാൻ വെനസ്വെല തീരുമാനിച്ചത്‌.

Venezuela recalls Brazil­ian ambassador

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.