
വെനസ്വേലയിൽ അമേരിക്ക നടത്തുന്ന സൈനിക കടന്നുകയറ്റത്തിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയ നടപടിയിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനവുമായി അഞ്ച് ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന.
യുഎസ് നടപടി ഒരു സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇടതുപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. വെനസ്വേലയിലെ ഭീമമായ എണ്ണശേഖരം കൈക്കലാക്കുകയാണ് ഈ ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നീക്കമാണിതെന്ന് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടി. വെനസ്വേലയ്ക്ക് പിന്നാലെ ക്യൂബയും മെക്സിക്കോയും തങ്ങളുടെ ലക്ഷ്യമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകിയതും ഗൗരവകരമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
അമേരിക്കൻ ആക്രമണത്തിനെതിരെ വെനസ്വേലയിലെ ജനങ്ങൾ തെരുവിലിറങ്ങി പോരാടുകയാണ്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിന് ഇടത് പാർട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെനസ്വേലൻ ജനതയ്‌ക്കൊപ്പം നിൽക്കാനും അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങളെ അപലപിക്കാനും ഇന്ത്യ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ഇടത് പാർട്ടി നേതാക്കളായ ഡി രാജ, എം എ ബേബി,
ദീപാങ്കർ ഭട്ടാചാര്യ, ജി ദേവരാജൻ, മനോജ് ഭട്ടാചാര്യ എന്നിവര്‍ ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.