8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 5, 2024
June 20, 2024
February 11, 2024
January 15, 2024
December 16, 2023
November 5, 2023
October 2, 2023
August 3, 2023
August 3, 2023

വെന്‍ഷ്വര്‍ തിരുവനന്തപുരത്ത്: അഞ്ച് വര്‍ഷത്തിനുള്ളില്‍ 1500 കോടി നിക്ഷേപിക്കും

പദ്ധതി യാഥാർത്ഥ്യമായത് മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലൂടെ
Janayugom Webdesk
തിരുവനന്തപുരം
October 19, 2022 9:41 pm

എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യുഎസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തും.
വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയുടെ ധാരണപ്രകാരം വെന്‍ഷ്വറിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ആരംഭിച്ച വെന്‍ഷ്വറിന്റെ തിരുവനന്തപുരം ഓഫീസില്‍ നിലവില്‍ 200 ഓളം പേര്‍ ജോലിചെയ്യുന്നു. കിന്‍ഫ്ര അനുവദിച്ച രണ്ടേക്കര്‍ ഭൂമിയില്‍ ആക്‌സല്‍ ഇന്‍ഫിനിയം പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് വെന്‍ഷ്വര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വ്യവസായ മന്ത്രിയും വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വെന്‍ഷ്വര്‍ മേധാവികള്‍ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. കിന്‍ഫ്ര പാര്‍ക്കിലെ വെന്‍ഷ്വര്‍ ഓഫീസിലെത്തിയ മന്ത്രി പി രാജീവ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരെ വെന്‍ഷ്വര്‍ സിഇഒ അലക്സ് കൊമ്പോസ്, ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ നിക്ഷേപാനുകൂല സാഹചര്യമാണ് ഇതിന് നിമിത്തമാകുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Ven­ture at Thiru­vanan­tha­pu­ram: 1500 crore to be invest­ed in five years

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.