
മോഹൻലാലിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘റൺ ബേബി റൺ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. അന്തരിച്ച സംവിധായകൻ സച്ചിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം 13 വർഷങ്ങൾക്ക് ശേഷമാണ് റീ-റിലീസ് ചെയ്യുന്നത്. 4K അറ്റ്‌മോസ് ദൃശ്യ മികവോടെയാണ് ചിത്രം പുനർനിർമ്മിച്ചിരിക്കുന്നത്. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം റോഷിക എന്റർപ്രൈസസ് ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
2012 ഓഗസ്റ്റ് 29നാണ് സിനിമ ആദ്യം പ്രദർശനത്തിന് എത്തിയത്. മാധ്യമ ലോകത്തെ വാശിയും രാഷ്ട്രീയവും പ്രണയവും ഒരേപോലെ കോർത്തിണക്കിയ ചിത്രം അക്കാലത്ത് വലിയ വിജയമായിരുന്നു. അമല പോളായിരുന്നു ചിത്രത്തിലെ നായിക. ബിജു മേനോൻ, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. 2026ലെ ആദ്യത്തെ പ്രധാന റീ-റിലീസ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.