വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്‍റെ വിജയമാണ് രാഹുല്‍ഗാന്ധിക്ക് ലഭിച്ച് അനുകൂലവിധിയെന്ന് കോണ്‍ഗ്രസ്. സത്യം വിജയിക്കുമെന്നും സുപ്രീംകോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് ഔദ്യോഗിക ട്വീറ്ററിലൂടെ പങ്കുവെച്ചു. അതേസമയം വിധി മോഡി സര്‍ക്കാരിനെതിരെയുള്ള സന്ദേശമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തത് മുതല്‍ തുടങ്ങിയതാണ് ഈ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോഡി സര്‍ക്കാരിനെതിരെയുള്ള വ്യക്തമായ സന്ദേശമാണ് ഇന്നത്തെ സുപ്രീം കോടതി വിധി. തെറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്ക് സംരക്ഷണമുണ്ടാകുമെന്നുള്ള വിധിയാണിത്. ഇത് ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ കാര്യമായി അദ്ദഹമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുന്നത്.
അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത മുതല്‍ തുടങ്ങിയതാണ് ഈ കേസിന്റെ വിധി. ഗുജറാത്തിലെ കോടതികളെല്ലാം ചെയ്ത കാര്യമാണ് ഇന്ന് സുപ്രീം കോടതി പറഞ്ഞത്. എന്താണ് പരമാവധി രണ്ട് വര്‍ഷം ശിക്ഷ? സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിച്ചുവെന്നതാണ് വിശ്വാസം. രാഹുല്‍ ഗാന്ധിയെ സത്യം വിളിച്ച് പറയുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ല വേണുഗോപാല്‍ പറഞ്ഞു.ഇന്ത്യയിലെ ജനാധിപത്യത്തോടും ജുഡീഷ്യറിയോടുമുള്ള പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് രാഹുല്‍ മുന്നോട്ട് പോയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.
വയനാടിലെ ജനങ്ങള്‍ക്ക് ലഭിച്ച ആശ്വാസ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ പരമോന്നത നീതി പീഠം രാഹുല്‍ ഗാന്ധിക്ക് നീതി നല്‍കിയിരിക്കുകയാണ്. സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി തെറ്റുകാരനാണെന്ന് വിധിച്ചപ്പോഴും ഇന്ത്യയിലെ നീതിപീഠങ്ങളെ ബഹുമാനിച്ച് കൊണ്ട് ആ കോടതി വിധി മുഴുവന്‍ അംഗീകരിച്ച് ഏറ്റവും അവസാനം രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ വരെയെത്തിയ രാഹുല്‍ ഗാന്ധിയെ ഞാന്‍ അഭിനന്ദിക്കുന്നു.
ഇന്ത്യയിലെ ജനാധിപത്യത്തോടും ജുഡീഷ്യറിയോടുമുള്ള പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോയത്. വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിച്ച ആശ്വാസ വിധിയാണിത് രമേശ് ചെന്നിത്തല പറഞ്ഞു.
English Summary:
Venugopal that the message is against the Modi government
You may alsolike this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.