മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്‍സുലിന്‍ ലഭ്യമാക്കണമെന്ന ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച. ഡല്‍ഹി റോസ് അവന്യു കോടതിയാണ് വിധി പറയുക. അതേസമയം കെജ്രിവാളിനെ കൊല്ലാന്‍ ബിജെപിയും ഇഡിയും ഗൂഢാലോചന നടത്തുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതീഷി കഴിഞ്ഞ ദിവസം ആരോപിച്ചു.
എന്നാല്‍ കെജ്രിവാള്‍ പഞ്ചസാരയിട്ട ചായയും മാമ്പഴവും മധുരപലഹാരങ്ങളും കഴിച്ച് പ്രമേഹം കൂട്ടി ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ജയിലധികൃതര്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍പോലും നല്‍കുന്നില്ലെന്നും വീട്ടില്‍നിന്നുള്ള ഭക്ഷണം തടഞ്ഞ് ആരോഗ്യമില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അതീഷി കൂട്ടിച്ചേര്‍ത്തു.
English Summary: Verdict on Arvind Kejriwal’s petition on Monday
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.