18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 12, 2025
April 12, 2025
April 11, 2025
April 10, 2025
April 10, 2025
April 8, 2025
April 8, 2025

മുതിർന്ന മാധ്യമപ്രവർത്തകൻ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു

Janayugom Webdesk
പാലക്കാട്
October 7, 2023 10:58 pm

മുതിർന്ന മാധ്യമ പ്രവർത്തകൻ പാലക്കാട് അയ്യപുരം ജി വൺ മഴവിൽ വീട്ടിൽ ജി പ്രഭാകരൻ(70) വാഹനാപകടത്തിൽ മരിച്ചു. ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ വൈസ് പ്രസിഡന്റും മുൻ സെക്രട്ടറി ജനറലുമാണ്. ശനിയാഴ്ച രാത്രി എട്ടേമുക്കാലോടെ കൽപ്പാത്തി പുതിയ പാലത്തിൽ സ്കൂട്ടർ മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ പ്രഭാകരനെ പൊലീസും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 

ഞായറാഴ്ച നടക്കുന്ന കേരള ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് പോകുനതിന് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. 45 വർഷത്തോളം പാലക്കാട് ഹിന്ദുദിനപത്രത്തിന്റെ റിപ്പോർട്ടറായിരുന്നു. വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യാ പത്രത്തിന്റെ ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: വാസന്തി. മക്കൾ: നിഷ, നീതു റാണി(ഡൽഹി). മരുമകൻ:പ്രഭു രാമൻ സംസ്കാരം തിങ്കളാഴ്ച രാവിലെ.

Eng­lish Sum­ma­ry: Vet­er­an jour­nal­ist G Prab­hakaran died in a car accident
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.