19 February 2026, Thursday

Related news

February 19, 2026
December 10, 2025
November 8, 2025
November 7, 2025
October 13, 2025
October 5, 2025
October 4, 2025
September 24, 2025
September 22, 2025
September 20, 2025

മുതിർന്ന മാധ്യമപ്രവർത്തകൻ കെ ഗോവിന്ദൻകുട്ടി അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 19, 2026 9:10 am

ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ പ്രഗത്ഭ വ്യക്തിത്വവും ഗ്രന്ഥകാരനുമായ കെ ഗോവിന്ദൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയും രാഷ്ട്രീയ വിശകലനങ്ങളിലൂടെയും മാധ്യമലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

അസമിലെ ജോർഹാട്ടിൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ട വാർത്ത പുറംലോകത്തെ അറിയിച്ചത് കെ ഗോവിന്ദൻകുട്ടിയായിരുന്നു. ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്കൂപ്പുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇന്ത്യൻ എക്സ്പ്രസ്, ഫിനാൻഷ്യൽ എക്സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ ദീർഘകാലം സീനിയർ എഡിറ്റോറിയൽ തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ടി എൻ ശേശന്‍റെ ജീവിതകഥയായ ‘An Inti­mate Sto­ry’, മലയാളത്തിലെ ‘കാലക്ഷേപം (Time Pass)’, ബിസ്ക്കറ്റ് വ്യവസായിയായിരുന്ന രാജൻ പിള്ള, കെ എം മാണി, മുൻ മുഖ്യമന്ത്രി കെ കരുണാകരൻ എന്നിവരെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്.

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.