4 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 10, 2025
March 5, 2025
February 27, 2025
February 23, 2025
February 22, 2025
February 22, 2025
February 19, 2025
February 17, 2025
February 16, 2025

വന്യജീവി ദൗത്യങ്ങളുടെ പേരിൽ വെറ്ററിനറി ഡോക്ടർമാരെ അവഹേളിക്കുന്നത് അപലപനിയം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ

Janayugom Webdesk
തിരുവനന്തപുരം
February 22, 2025 4:30 pm

അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് വനത്തിൽ അലഞ്ഞ കുട്ടിക്കൊമ്പനെ പിടികൂടി മാറ്റിപാർപ്പിച്ച് ചികിത്സ നൽകാനുള്ള ശ്രമത്തിനിടെ ആന ചരിഞ്ഞ സംഭവത്തിൽ ദൗത്യസംഘത്തെ അവഹേളിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഭാരവാഹികൾ പ്രസ്‌താവനയിൽ പറഞ്ഞു .എല്ലാ സുരക്ഷയും ഉറപ്പാക്കി ഏറ്റവും ശാസ്ത്രീയ രീതിയിലാണ് വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. എന്നാൽ പ്രശ്നങ്ങൾ കൂടാതെ ആനയെ സുരക്ഷിതവും ശാസ്ത്രീയവുമായി പിടികൂടി ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കാനും ചികിത്സ തുടങ്ങാനും ദൗത്യസംഘത്തിനായി. എന്നാൽ ഇതിനിടയിലാണ് നിർഭാഗ്യവശാൽ ആന ചരിയുന്ന സംഭവമുണ്ടായത്. 

മസ്തകത്തിൽ ഏറ്റ മുറിവ് മൂർച്ഛിച്ച് തീർത്തും അനാരോഗ്യവാനായി ഉൾവനത്തിൽ അലയുന്ന ആനയെ പിടികൂടി ചികിത്സ നൽകുന്ന ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണന്ന് വനംവകുപ്പ് മുന്നെ തന്നെ വിശദമാക്കിയതാണ്. വസ്തുത ഇതായിരിക്കെ ചിലയാളുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ദൗത്യത്തിന് നേതൃത്വം നൽകിയ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘത്തിന് നേരെ അവഹേളനവും പരിഹാസവും അഴിച്ചുവിടുന്നത്. മനുഷ്യ- വന്യജീവി സംഘർഷ മേഖലകളിൽ ഡോ.അരുണിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘംഏറ്റെടുത്ത് പൂർത്തിയാക്കിയ രക്ഷാദൗത്യങ്ങൾ മുൻകാലങ്ങളിൽ നിരവധിയാണ്. നൂറുകണക്കിന് സ്ഥലങ്ങളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ദൗത്യങ്ങൾക്ക് സാധിച്ചു. മനുഷ്യരുടെ ജീവനും വന്യജീവികളുടെ ജീവനും ഒരേപോലെ സംരക്ഷിക്കാൻ പ്രാപ്തമായതായിരുന്നു ആ ദൗത്യങ്ങളെല്ലാം തന്നെ.

നാൾക്കുനാൾ കാടും നാടും തമ്മിൽ ഏറ്റുമുട്ടലുകൾ ഏറുന്ന സാഹചര്യത്തിൽ അത്തരം രക്ഷാദൗത്യങ്ങൾ ഇനിയും അനിവാര്യമാണ്. അനാവശ്യ ആക്ഷേപങ്ങൾ അഴിച്ചുവിട്ട് ആത്മാർത്ഥമായി സേവനം ചെയ്യുന്നവരെ അവഹേളിക്കാനും അവരുടെ മനോവീര്യം തകർക്കാനുമുള്ള ഹീനശ്രമം നാടിന് ഗുണം ചെയ്യില്ല. ആത്മാർഥമായി ജോലിചെയ്യുന്ന വെറ്ററിനറി ഡോക്ടർമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും സൈബർ പ്രചരണം നടത്തി മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ശക്തമായി അപലപിക്കുന്നു.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് വെറ്ററിനറി പ്രഫഷനേയും ഡോക്ടർമാരെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഏതിരെ നിയമത്തിനോവ വഴി തേടുമെന്നും വെറ്ററിനറി ഡോക്ടർമാരെ നവമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി ഡോ. വി കെ പി മോഹൻ കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.