23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

January 24, 2025
September 11, 2024
August 13, 2024
July 29, 2024
July 2, 2024
May 21, 2024
March 15, 2024
March 14, 2024
March 11, 2024
March 9, 2024

കേരള സര്‍വകലാശാല കലോത്സവം ഇന്‍തിഫാദ എന്ന പേര് വിലക്കി വൈസ് ചാന്‍സലര്‍

Janayugom Webdesk
തിരുവനന്തപുരം
March 4, 2024 3:55 pm

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേരിടുന്നതിന് വിലക്കേർപ്പെടുത്തി വി.സിയുടെ ഉത്തരവ്.
ഇസ്രയേലിനെതിരെ പ ലസ്തീൻ ഉപയോഗിക്കുന്ന പേരാണ് ഇത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വി.സി മോഹനൻ കുന്നുമ്മൽ പേരിന് വിലക്കേർപ്പെടുത്തിയത്.ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണ് ഇൻതിഫാദ എന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് ഒരു വിഭാഗം വിദ്യാർഥികൾ നേരത്തെ പരാതി നൽകിയിരുന്നു. ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് പരാതിക്കാരുടെ ആവശ്യത്തെ തുടർന്ന് അന്വേഷണം നടത്താൻ രജിസ്ട്രാർക്ക് വി.സി നിർദ്ദേശം നൽകിയിരുന്നു.

ഇസ്രയേല്‍ പലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ട പദമാണ് ഇൻതിഫാദ എന്നും ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി എ.എസ്. ആശിഷ് എന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.ഗാസയില്‍ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് ഉടലെടുത്ത വാക്കാണ് ഇതെന്നും ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘടനകളുമായി ചരിത്രപരമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണ് ഇൻതിഫാദ എന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹരജിയിൽ പറയുന്നുണ്ട്.ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഗവർണർക്കും കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല യൂണിയനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.അതേസമയം ഉയർന്നുവരുന്ന പ്രതിരോധം എന്നാണ് ഇൻതിഫാദ എന്ന വാക്കിന്റെ അർത്ഥമെന്നും സർഗാത്മകമായി സർവകലാശാല യൂണിയൻ ഉപയോഗിക്കുന്ന പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് ഡി.എസ്.എസ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.മാർച്ച് ഏഴ് മുതൽ 11 വരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് സർവ്വകലാശാല കലോത്സവം നടക്കുക.

Eng­lish Summary
Vice-Chan­cel­lor banned the name Ker­ala Uni­ver­si­ty Art Fes­ti­val Intifada

You may also like this video:

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.