
ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫിനും വിക്കി കൗശലിനും ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം 2021 ഡിസംബറിലാണ് കത്രീനയും വിക്കിയും വിവാഹിതരായത്. കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പങ്കുവെച്ചത്.
‘ഞങ്ങളുടെ സന്തോഷത്തിന്റെ കൂടാരം എത്തി. അതിരറ്റ സ്‌നേഹത്തോടെ ഞങ്ങള്‍ ഞങ്ങളുടെ പൊന്നോമനയെ സ്വാഗതം ചെയ്യുന്നു’ എന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കാര്‍ഡില്‍ കുറിച്ചത്. അനുഗ്രഹിക്കപ്പെട്ടു എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. നിരവധി ആരാധകരാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.