29 January 2026, Thursday

വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലേക്ക്

Janayugom Webdesk
കൊച്ചി
January 29, 2026 6:05 pm

ഐഎസ്എൽ പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സ്ട്രൈക്കർ വിക്ടർ ബെർട്ടോമിയുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്പെയിനിലും ഏഷ്യൻ ലീഗുകളിലും കളിച്ച പരിചയസമ്പത്തുള്ള താരം മുന്നേറ്റനിരയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ. സ്ട്രൈക്കറായും വിങ്ങറായും തിളങ്ങാൻ കെല്പുള്ള ബെർട്ടോമിയു ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും.

യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവ സമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സ്പെയിനിലെ ജിംനാസ്റ്റിക് ഡി ടരാഗോണ, സി എഫ് അസ്കോ, എ ഇ പ്രാറ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ് സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ് സി എന്നിവയ്ക്കായും അദ്ദേഹം പന്തു തട്ടിയിട്ടുണ്ട്. അതേസമയം, വിദേശ താരങ്ങളായ കോൽഡോ ഒബിയേറ്റ, ദുഷാൻ ലാഗറ്റർ എന്നിവർ ക്ലബ്ബ് വിട്ടതായും ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. പരസ്പര ധാരണയോടെയാണ് ഇരുവരും കരാർ അവസാനിപ്പിച്ചത്. പുതിയ സീസണിന് മുന്നോടിയായി ടീമിനെ അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar