13 January 2026, Tuesday

Related news

January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026

കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു; ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുരേന്ദ്രൻ

Janayugom Webdesk
കൊച്ചി
April 23, 2023 4:43 pm

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ എം പിയുടെ സാന്നിധ്യത്തിലായിരുന്നു അഗത്വം സ്വീകരിച്ചത്. എറണാകുളം ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിക്ടറിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണിയായി മാറിയെന്ന് വിക്ടർ ടി തോമസ് പറഞ്ഞു. 20 വർഷത്തിലധികമായി യുഡിഎഫ് ചെയർമാനായിരുന്ന വിക്ടർ ടി തോമസ് മുന്നണി വിട്ട് ബിജെപിയിൽ ചേർന്നത് യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു വികടർ ടി തോമസ്.

2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരുവല്ല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്നു വിക്ടർ.

Eng­lish Sum­ma­ry: Vic­tor T Thomas joined BJP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.