
ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിനു മുൻപുള്ള ഉമർ നബിയുടെ വിഡിയോ പുറത്ത്. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോ സമൂഹമാധ്യമങ്ങലില്‍ പ്രചരിക്കുകയാണ്. ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പെടുത്തതാണ് ഈ വീഡിയോ. ചാവേര്‍ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമര്‍ വീഡിയോയില്‍ സംസാരിക്കുന്നത്.
ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും യഥാർഥത്തിൽ അത് ഒരു രക്തസാക്ഷിത്വ പ്രവർത്തനമാണെന്നും ഉമര്‍ വ്യക്തമാക്കി. ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നതെന്നും അയാള്‍ വീഡിയോയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.