വിദ്യാർത്ഥികളുടെ ഭാഷാശേഷി വർദ്ധിപ്പിക്കാനും കലാ സാഹിത്യ അഭിരുചികൾ കണ്ടെത്താനുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം മണ്ണാറശാല യുപി സ്കൂളിൽ സംഘടിപ്പിച്ചു. കവിയും കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്കാര ജേതാവുമായ ഗണേഷ് പുത്തൂർ ഉദ്ഘാടനം നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് സി പ്രകാശ് അധ്യക്ഷത വഹിച്ചു. കെ കവിത അധ്യാപിക ജെ മാല്യ, പ്രഥമ അധ്യാപിക കെ എസ് ബിന്ദു, വിദ്യാരംഗം കോഡിനേറ്റർ ആർ ബീന എന്നിവർ സംസാരിച്ചു. പി ടി എ വൈസ് പ്രസിഡന്റ് പി ഭാനു സരിഗ, അംഗങ്ങളായ വിദ്യ, രാജിമോൾ, രശ്മി രാജ്, അമ്പിളി, നിഷ, സരിത, അധ്യാപകരായ ഇ പി ബിന്ദു, കെ ശ്രീകല, ജെ ഗിരീഷ് ഉണ്ണിത്താൻ, സീമാദാസ്, ആർ എസ് ശ്രീലക്ഷ്മി, ആർ വിജയരാജ്, വി ആർ വന്ദന, സി ശ്രീജാദേവി, രേവതി, രഞ്ജിനി എന്നിവർ പങ്കെടുത്തു. തുടർന്ന് ഗണേശ് പുത്തൂരിന്റെ നേതൃത്വത്തിൽ കവിത ശിൽപശാല- കാവ്യഗീഥി-നടന്നു.
English Summary: Vidyarangam Kala Sahityavedi at Mannarasala School
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.