8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 20, 2025
March 14, 2025
March 12, 2025
March 11, 2025
March 7, 2025
March 6, 2025
March 4, 2025
March 1, 2025
February 19, 2025

വിദ്യാവാഹൻ ആപ്പ്: സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ അട്ടിമറിക്കുന്നു

ഉപയോക്താക്കൾ അരലക്ഷം മാത്രം
എവിൻ പോൾ
കൊച്ചി
February 25, 2024 9:21 pm

സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി മോട്ടോർവാഹന വകുപ്പ് പുറത്തിറക്കിയ വിദ്യാവാഹൻ സുരക്ഷാ പദ്ധതി സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ അട്ടിമറിക്കുന്നു. വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ച് മോട്ടോർവാഹന വകുപ്പ് തയ്യാറാക്കിയ സുരക്ഷാ മിത്ര സോഫ്റ്റ്‌വേറിൽ നിന്നുള്ള വിവരങ്ങളാണ് മൊബൈൽ ആപ്പ് വഴി ലഭിക്കുക. എന്നാല്‍ ഭൂരിപക്ഷം സ്വകാര്യ സ്കൂളുകളും സുരക്ഷാ മിത്രയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കുട്ടികളുടെ സ്കൂൾ ബസ് ട്രാക്ക് ചെയ്യുന്നതിനും ബസിന്റെ ലൊക്കേഷൻ, വേഗത, മറ്റ് മുന്നറിയിപ്പുകള്‍ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനായിരുന്നു മോട്ടോർ വാഹന വകുപ്പ് വിദ്യാവാഹൻ ആപ്പ് തയ്യാറാക്കിയത്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പ് വഴി ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനും കഴിയുമായിരുന്നു. എന്നാൽ സംസ്ഥാനത്ത് 2022 ഡിസംബറിൽ പുറത്തിറക്കിയ ആപ്പിന്റെ ആകെ ഉപയോക്താക്കൾ ഇപ്പോഴും അര ലക്ഷത്തോളം പേർ മാത്രമാണ്.

ആപ്പ് ഉപയോഗിച്ച് രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് തന്നെ മൊബൈൽ വഴി ബസുകൾ എവിടെയെത്തിയെന്ന് അറിയാനാകുമായിരുന്നു. രക്ഷിതാവിന്റെ മൊബൈൽ നമ്പർ വഴി മാത്രമേ ഇതിൽ രജിസ്റ്റർ ചെയ്യാനാകൂ. സ്കൂളിൽ നൽകിയിരിക്കുന്ന നമ്പറിൽ വേണം രജിസ്റ്റർ ചെയ്യാൻ. സുരക്ഷാ മിത്ര പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരോ സ്കൂൾ വാഹനത്തിനും പ്രത്യേക യൂസർ നെയിമും ലോഗിനും നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും ഉൾക്കൊള്ളിക്കണം. സുരക്ഷാ മിത്ര സോഫ്റ്റ്‌വേറിൽ നിന്നുള്ള വിവരങ്ങളാണ് മൊബൈൽ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

അംഗീകൃത സ്കൂൾ വാഹനങ്ങൾക്കെല്ലാം വെഹിക്കൾ ലൊക്കേഷൻ ഡിവൈസ് (ജിപിഎസ്) നിർബന്ധമാണ്. ഒരു അധ്യയന വർഷം കൂടി പൂർത്തിയാകാറായിട്ടും പദ്ധതി പൂർത്തീകരിക്കാനാകാത്തത് സ്വകാര്യ മാനേജ്‌മെന്റുകളുടെ പിടിപ്പുകേട് മൂലമാണ്. വാഹനങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടോ യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് മോട്ടോർവാഹന വകുപ്പ് ഇടവേളകളിൽ പരിശോധന നടത്തി ഉറപ്പാക്കിയിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന ‘സേഫ് സ്കൂൾ ബസ്’ പരിശോധന അയഞ്ഞത് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് നേട്ടമായി.

Eng­lish Sum­ma­ry: vidyava­han app for stu­dent safety
You may also like this video

YouTube video player

TOP NEWS

April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.