25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനിയില്‍ ക്രമകേട്; പോറ്റിയെ അറസ്റ്റ് ചെയ്ത് വിജിലൻസ്

Janayugom Webdesk
പത്തനംതിട്ട
February 4, 2026 6:37 pm

ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനിയില്‍ ക്രമകേട് നടത്തിയ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അരൂർ സ്വദേശി കെ ആർ സുനിൽകുമാർ പോറ്റിയെയാണ് അറസ്റ്റ് ചെയ്തത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആടിയ ശിഷ്ടം നെയ് വിൽപ്പന ചുമതല ദേവസ്വം ബോർഡ് ഏല്‍പ്പിച്ചിരുന്നത് സുനിൽ കുമാറിനായിരുന്നു. 

36ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്. അഭിഷേകത്തിന്‌ ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റിലാക്കി വിൽപ്പന നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ കീഴിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. നെയ്യ് പാക്കറ്റുകൾ വിൽപ്പന നടത്തിയതിന് ശേഷം ലഭിച്ച മുഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തുകയായിരുന്നു. ഇതിലൂ‍ടെ ദേവസ്വം ബോർഡിന്‌ 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായി. അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.