31 January 2026, Saturday

വില്ലേജ് ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Janayugom Webdesk
തിരുവനന്തപുരം
February 20, 2024 9:50 pm

സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ആരംഭിച്ചു. അഴിമതി തടയുന്നതിന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ സുതാര്യമാക്കുന്നതിനും വില്ലേജ് ഓഫിസുകളിൽ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതിനുമായി റവന്യു വകുപ്പ് ഇ‑ഡിസ്ട്രിക്ട് എന്ന ഓൺലൈൻ പോർട്ടൽ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. 

എന്നാൽ പൊതുജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമായ ആ സംവിധാനം വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത വില്ലേജ് ഓഫിസുകളിൽ ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ മിന്നൽ പരിശോധന ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജ് ഓഫിസുകളിലും, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളില്‍ ഏഴ് വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആറ് വീതവും, പത്തനംതിട്ട ജില്ലയില്‍ അഞ്ചും, ആലപ്പുഴ, വയനാട് ജില്ലകളിൽ നാല് വീതവും കാസർകോട് ജില്ലയിൽ മൂന്ന് വില്ലേജ് ഓഫിസുകളിലുമായി ആകെ 88 കേന്ദ്രങ്ങളിലാണ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്. 

Eng­lish Summary:Vigilance flash check at vil­lage offices
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.