
ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി ദേവസ്വം വിജിലന്‍സ് 2019 ൽ കൊണ്ടുപോയ സ്വർണപ്പാളി മാറ്റിയത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെയെന്ന് വിജിലൻസ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് ചെമ്പ് പാളിയെന്നും കണ്ടെത്തൽ.
തിരികെ ശബരിമലയിലെത്തിച്ചതും ചെമ്പ് പാളിയെന്നുമാണ് പുറത്തുവരുന്ന കണ്ടെത്തലുകൾ. 2019 ന് മുൻപുള്ള സ്വർണ്ണ പാളിയുടെ ചിത്രങ്ങൾ നോക്കിയാണ് നിഗമനം. 2019 ൽ കൊടുത്തുവിട്ടത് സ്വർണ്ണപ്പാളികളെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി.
ഇത് സംബന്ധിച്ച് ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ദേവസ്വം വിജിലൻസും കോടതിയിൽ ആവശ്യപ്പെടും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.