28 February 2026, Saturday

Related news

February 28, 2026
February 26, 2026
February 24, 2026
February 22, 2026
February 21, 2026
February 20, 2026
February 6, 2026
January 16, 2026
January 14, 2026
January 11, 2026

കോലിയെ പിന്നിലാക്കി വിജയ് ദേവരകൊണ്ടയും രശ്മികയും; വിവാഹ ചിത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് ലൈക്കുകൾ

Janayugom Webdesk
February 28, 2026 9:15 pm

തെന്നിന്ത്യൻ സിനിമാലോകം ഏറെക്കാലമായി കാത്തിരുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹം ഇൻസ്റ്റാഗ്രാമിൽ പുതിയ ചരിത്രം കുറിച്ചു. ആരാധകർ ആഘോഷമാക്കിയ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ലൈക്കുകളുടെ റെക്കോർഡുകൾ തകർത്തിരിക്കുകയാണ്. ഒരു ഇന്ത്യൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന പോസ്റ്റ് എന്ന നേട്ടമാണ് ഇവരുടെ വിവാഹ ചിത്രങ്ങൾ സ്വന്തമാക്കിയത്.

ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് വിജയും രശ്മികയും ചേർന്ന് മറികടന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച 22.8 മില്യൺ ലൈക്കുകളെയാണ് ഈ തെന്നിന്ത്യൻ താരങ്ങൾ പിന്നിലാക്കിയത്. വെറും 48 മണിക്കൂറിനുള്ളിൽ 24 മില്യണിലധികം ലൈക്കുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റായും (കണ്ടന്റ് ക്രിയേറ്റർ കിഷോർ മൊണ്ടലിന്റെ റീലിന് പിന്നിൽ) ഇത് മാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.