
ഇന്നാണ് ആരാധകർ കാത്തിരുന്ന വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാന വിവാഹം. വിവാഹവാർത്ത പുറത്തുവന്നതോടെ ‘വിരോഷ്’ എന്ന പേര് വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഇവരുടെ പേരുകൾ ചേർത്തുവെച്ച് ആരാധകർ നൽകിയ ‘വിരോഷ്’ എന്ന പേര് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇരുവരുടെയും വിവാഹ ക്ഷണകത്തിലൂടെയാണ് വിവാഹ തിയതി ആരാധകരിലേക്കെത്തിയത്.
പൂള്‍സൈഡിൽ വോളിബോള്‍ കളിക്കുന്ന ചിത്രം വിജയ് ദേവരകൊണ്ടതന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പഴങ്ങളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ച കാന്‍ഡില്‍ ലൈറ്റ് ഡിന്നർ ടേബിളാണ് രശ്മിക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അതില്‍ വിരോഷ് എന്നെഴുതിയ വിവാഹ ക്ഷണക്കത്തുമുണ്ട്. അതിഥികള്‍ക്ക് പ്രത്യേക രീതിയിലുള്ള ജാപ്പാനീസ് അത്താഴമാണ് വിരുന്നിൽ ഒരുക്കി നല്‍കുന്നത്.
രാവിലെ 10:10നായിരുന്നു വിജയ് യുടെയും രശ്മികയുടെയും വിവാഹം. ഉദയ്പൂരിലെ ഐ.ടി.സി മെമെന്റോസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആഡംബരങ്ങളേക്കാൾ സ്വകാര്യതക്കും വൈകാരികമായ നിമിഷങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്, തികച്ചും പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹൈദരാബാദിൽ വെച്ച് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വമ്പിച്ച വിവാഹ വിരുന്ന് ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.