
രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി സിനിമ വിടും എന്ന് പ്രഖ്യാപിച്ച വിജയുടെ അവസാന ചിത്രമായി കണകാക്കുന്ന ‘ജനനായകന്‍’ ഓഡിയോ ലോഞ്ച് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 27നാണ് ഓഡിയോ ലോഞ്ച്. മലേഷ്യയിലെ ക്വലാലംപുര്‍ ബുകിറ്റ് ജലില്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.
തമിഴ്നാട്ടില്‍ നടത്താതെ വിദേശത്ത് പരിപാടിനടത്തുന്നതില്‍ ജനശ്രദ്ധ നേടിരിക്കുകയാണ്. പരിപാടി അനൗണ്‍സ് ചെയ്തുകൊണ്ട് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് വീഡിയോ പുറത്തുവിട്ടിരുന്നു.
വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.