23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 8, 2024
August 22, 2024
June 22, 2024
May 11, 2024
March 12, 2024
February 2, 2024
December 29, 2023
July 14, 2023
July 12, 2023

സിഗ്നല്‍ തെറ്റിച്ചു; നടൻ വിജയ്ക്ക് പിഴ

Janayugom Webdesk
ചെന്നൈ
July 12, 2023 1:35 pm

ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിച്ചിട്ടില്ല. 500 രൂപ പിഴയാണ് വിജയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്.

പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയെ ആരാധകര്‍ അനുഗമിച്ചിരുന്നു. പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്‌യും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്നലുകളില്‍ വിജയ്‌യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്. 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മയുടെ ഭാരവാഹികളും ഇന്നലെ ചെന്നൈയില്‍ എത്തിയിരുന്നു. രണ്ടരക്ക് ശേഷമായിരുന്നു വിജയ് യോഗത്തിലേക്ക് എത്തിയത്.500 രൂപ പിഴയാണ് ഇളയ ദളപതിക്ക് ലഭിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Vijay Fined for Traf­fic Violation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.