6 December 2025, Saturday

Related news

December 2, 2025
November 27, 2025
November 27, 2025
November 26, 2025
November 26, 2025
November 25, 2025
November 23, 2025
November 20, 2025
November 20, 2025
November 19, 2025

ആര്‍എസ്എസ് വേഷത്തിൽ ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച് വിജയ്; കാർട്ടൂൺ പങ്കുവെച്ച് ഡിഎംകെ

Janayugom Webdesk
ചെന്നൈ
October 18, 2025 11:40 am

നടൻ വിജയ്‌യെ ആർഎസ്എസ് യൂണിഫോമിൽ അവതരിപ്പിച്ചുകൊണ്ടുള്ള കാർട്ടൂൺ ചിത്രം പങ്കുവെച്ച് ഡിഎംകെ. ടിവികെ (തമിഴക വെട്രി കഴകം) പാർട്ടിയുടെ പതാകയുടെ നിറമുള്ള ഷാൾ അണിഞ്ഞ്, ആർഎസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയ്‌യുടെ ഗ്രാഫിക്സ് ചിത്രമാണ് ഡിഎംകെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൽ ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ചാണ് വിജയ്‌യെ ചിത്രീകരിച്ചിരിക്കുന്നത്. ചോരയുടെ നിറത്തിലുള്ള കൈപ്പത്തിയുടെ അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂർ ഇരകളെ വിജയ് അപമാനിക്കുകയാണെന്ന് എക്സ് പോസ്റ്റിൽ ഡിഎംകെ വിമർശിച്ചു. കരൂർ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് അവിടം സന്ദർശിക്കാത്തതിനെ പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്. “സ്ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത്?” എന്നും “അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളത്?” എന്നും ഡിഎംകെ ചോദ്യമുയർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.