22 January 2026, Thursday

Related news

January 17, 2026
January 15, 2026
January 7, 2026
January 6, 2026
December 2, 2025
November 23, 2025
November 8, 2025
October 18, 2025
October 9, 2025
October 7, 2025

തമിഴ് നാട്ടില്‍ വിജയ് തന്റെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്താന്‍ ഒരുങ്ങുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2024 4:18 pm

തമിഴ് ചലച്ചിത്രലോകത്തെ ദളപതി വിജയ് തന്റെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്താന്‍ ഒരുങ്ങുന്നു. വിജയ് യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് മധുരയില്‍ ആയിരിക്കും തമിഴഗ വെട്രി കഴകം പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുക. തമിഴ് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ചില്‍ അംഗത്വ വിതരണം ആരംഭിച്ച് 24മണിക്കൂറുകള്‍ക്കകം 30 ലക്ഷേ പേര്‍ വിജയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നശേഷം പാര്‍ട്ടിയുടെ രാഷ്ട്രീയ പരിപാടികള്‍ വിജയ് പ്രഖ്യാപിച്ചേക്കും. 2026 നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ്‌ മധുര സമ്മേളനത്തോടെ തുടക്കമാകുന്നത്‌.

വിജയ്‌ക്ക്‌ ഏറെ അടുപ്പമുള്ള നഗരമാണ്‌ മധുര. ക്യാപ്റ്റൻ വിജയ്‌കാന്ത്‌ തന്റെ പാർട്ടി പ്രഖ്യാപിച്ചതും മധുരയിൽ ആയിരുന്നു. വെങ്കട്ട്‌ പ്രഭുവിന്റെ ഗ്രേറ്റസ്‌റ്റ്‌ ഓഫ്‌ ഓൾ ടൈം ആണ്‌ വിജയ്‌ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ശേഷമായിരിക്കും സമ്മേളന ഒരുങ്ങളിലേക്ക്‌ വിജയ്‌ കടക്കുക.

Eng­lish Summary:
Vijay is all set to hold his par­ty’s first con­ven­tion in Tamil Nadu

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.