7 March 2026, Saturday

Related news

February 27, 2026
February 26, 2026
February 25, 2026
February 23, 2026
February 21, 2026
February 5, 2026
January 31, 2026
January 31, 2026
January 29, 2026
January 18, 2026

പാർട്ടി ചിഹ്നത്തിനായി വിജയിയുടെ പാർട്ടി ഡൽഹിയിൽ; നിയമസഭയിലെ 234 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തും

Janayugom Webdesk
ചെന്നൈ
November 12, 2025 3:00 pm

വിജയുടെ പാർട്ടിയായ തമിഴ് വെട്രി കഴകം സ്വന്തം ചിഹ്നം ഉറപ്പിക്കാനുള്ള ശ്രമത്തിൽ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് പാർട്ടിയുടെ തീരുമാനം. അതിനായി പ്രധാനമായും വേണ്ടത് എല്ലാവർക്കും ഒരേ ചിഹ്നം തന്നെ ലഭിക്കുക എന്താണ്. എന്നാൽ ഇത​ത്ര എളുപ്പമുള്ള കാര്യമല്ല. ഡൽഹിയിൽ പോയി നീക്കങ്ങൾ നടത്തണം.

ആയിരക്കണക്കിന് ചിഹ്നങ്ങളിൽ തങ്ങൾക്ക് സ്വീകാര്യമായതും മറ്റ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ രാജ്യത്തൊരിടത്തും ഉപ​യോഗിക്കാത്തതുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇതൊക്കെ സമയമെടുക്കുന്ന കാര്യമാണ്. അതിനായി പാർട്ടിയുടെ നേതാക്കൾ ഇതിനോടകം ഡൽഹിക്ക് തിരിച്ചിട്ടുണ്ട്.

കരൂരിലുണ്ടായ ദുരന്തത്തി​ന്റെ മുറിവുകളിൽ നിന്ന് പാർട്ടി മുക്തമായി വരികയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുമായി വിജയ് നേരിട്ട് കണ്ട് മാപ്പപേക്ഷിക്കുകുയും നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. നിലവിൽ പാർട്ടികൾക്ക് കാമ്പയിൻ നടത്തുന്നതിന് മദ്രാസ് ഹൈക്കോടതയിയുടെ വിലക്കുണ്ട്. അത് മാറിയാലുടൻ പാർട്ടിയുടെ റാലികൾ പുനരാരംഭിക്കമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.