22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026

ബിജെപിക്ക് തിരിച്ചടി നല്‍കി വിജയശാന്തി വീണ്ടും കോണ്‍ഗ്രസില്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2023 12:47 pm

നടിയും മുന്‍എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസില്‍ ചേരും.തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബിജെപിക്ക് തിരിച്ചടിയായി വിജയശാന്തി പാര്‍ട്ടി വിടുന്നത്. ബിജെപി പ്രസിഡന്‍റ് ജികിഷന്‍ റെഡ്ഢിക്ക് അവര്‍ രാജിക്കത്ത് നല്‍കി.രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത.

സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009 ൽ ടിആർഎസിൽനിന്ന് എംപിയായ വിജയശാന്തി 2014 ൽ കോൺഗ്രസിലെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലെത്തിയത്. കുറച്ചു ദിവസം മുൻപ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മല്ലു രവി വിജയശാന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേരാൻ തീരുമാനമായത്. 

Eng­lish Summary: 

Vijayashan­ti is back in Con­gress after giv­ing a blow to BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.