
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർമാരെ ആകർഷിക്കുന്നതിനായി നടൻ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ)വിപ്ലവകരമായ വാഗ്ദാനങ്ങളുമായി എത്തിരിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കാൻ സർക്കാർ തലത്തിൽ പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഈ വകുപ്പിന്റെ പ്രവർത്തനം തന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൃഹനാഥരായ 60 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരുള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
വിവാഹിതരാകുന്ന യുവതികൾക്ക് ഒരു സഹോദരന്റെ സ്ഥാനത്തുനിന്ന് എട്ട് ഗ്രാം സ്വർണ്ണവും സാരിയും സമ്മാനമായി നൽകുമെന്നും വിജയ് അറിയിച്ചു. വിദ്യാഭ്യാസം, കുടുംബക്ഷേമം, വനിതാക്ഷേമം എന്നീ മേഖലകളിൽ ഊന്നിയുള്ള ഭരണമായിരിക്കും തന്റെ പാർട്ടിയുടേതെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.