
കത്തുന്ന വേനൽച്ചൂടിനെ അവഗണിച്ച് എല്‍ഡിഎഫ് മേഖലാ ജാഥകളെ സ്വീകരിക്കാനെത്തുന്നത് സമാനതകളില്ലാത്ത ജനസഞ്ചയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ സ്വീകരണ — സമ്മേളന വേദികളിലേയ്ക്ക് ഒഴുകിയെത്തുന്നു. വാദ്യഘോഷങ്ങളും വെടിക്കെട്ടുകളഉം അതാതിടങ്ങളിലെ നാടന്‍ കലാരൂപങ്ങളും വരവേല്പുകള്‍ക്ക് കൊഴുപ്പേകുകയും ചെയുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മാനേജരുമായ തെക്കന്‍ ജാഥ ആലപ്പുഴയിലായിരുന്നു ഇന്നലെ പര്യടനം നടത്തിയത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ലീഡറും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ്‌കുമാര്‍ മാനേജരുമായ വടക്കന്‍ ജാഥ കോഴിക്കോട് ജില്ലയിലും കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ലീഡറും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു മാനേജരുമായ മധ്യമേഖലാ ജാഥ പത്തനംതിട്ട, കോട്ടയം ജില്ലകളിലുമായിരുന്നു പര്യടനം നടത്തിയത്.
തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ ഉജ്വല സ്വീകരണം. കേരളത്തെ മാറ്റിമറിച്ച വികസന മുന്നേറ്റത്തിന്റെ പതാക വാഹകരെ കാണുവാനും സ്വീകരിക്കുവാനും വിവിധയിടങ്ങളില്‍ ജനങ്ങള്‍ തിങ്ങിക്കൂടി. അരൂരിലെ മാക്കേക്കടവില്‍ ആയിരുന്നു ആദ്യ സ്വീകരണം. ചേർത്തല മണ്ഡലത്തിലെ സ്വീകരണം കണിച്ചുകുളങ്ങര സെന്റ് മൈക്കിൾസ് കോളജ് ഓഡിറ്റോറിയത്തിലായിരുന്നു. മങ്കൊമ്പിലായിരുന്നു കുട്ടനാട്ടിലെ സ്വീകരണ കേന്ദ്രം. അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണ സമ്മേളനത്തോടെയാണ് ഇന്നലത്തെ പര്യടനം അവസാനിച്ചത്. വൈഎംസിഎ മഹേശ്വരി ഗ്രൗണ്ടിൽ നടന്ന സ്വീകരണം എല്‍ഡിഎഫിന്റെ ശക്തി വിളിച്ചോതുന്നതായി.
മധ്യമേഖല ജാഥ പത്തനംതിട്ട ജില്ലയില്‍ അടൂര്‍, തിരുവല്ല എന്നിവിടങ്ങളിലായിരുന്നു പര്യടനം നടത്തിയത്. അടൂരില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തിരുവല്ലയില്‍ മാത്യു ടി തോമസ് എംഎല്‍എയും അധ്യക്ഷത വഹിച്ചു. കോട്ടയം ചങ്ങനാശേരി, കോട്ടയം മണ്ഡലങ്ങളിലായിരുന്നു ജാഥയ്ക്ക് സ്വീകരണം. ജില്ലാ അതിര്‍ത്തിയിയ ളായിക്കാട് സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാര്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ചു. ചങ്ങനാശേരിയിലെ സ്വീകരണത്തില്‍ ലാലിച്ചൻ കുന്നുപറമ്പില്‍, കോട്ടയം തിരുനക്കര മൈതാനത്ത് സന്തോഷ് കേശവനാഥ് എന്നിവര്‍ അധ്യക്ഷരായി.
വടക്കന്‍ മേഖലാ ജാഥാ ക്യാപ്റ്റന്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അംഗങ്ങളും ഇന്നലെ രാവിലെ ബാലുശേരിയിൽ പൗരപ്രമുഖരുമായി ആശയവിനിമയം നടത്തി. തുടർന്ന് പേരാമ്പ്രയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് നാദാപുരത്തെ കല്ലാച്ചി, കുറ്റ്യാടിയിലെ ആയഞ്ചേരി, വടകര കോട്ടപ്പറമ്പ് മൈതാനം എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ എംഎൽഎ, നാദാപുരം കല്ലാച്ചിയിൽ ഇ കെ വിജയൻ എംഎൽഎയും, കുറ്റ്യാടി ആയഞ്ചേരിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ, വടകരയിൽ സി ഭാസ്കരന്‍ എന്നിവര്‍ അധ്യക്ഷരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.