
ദുരന്ത ബാധിതരായ ജനങ്ങൾക്ക് താങ്ങും തണലുമായി നിന്നുകൊണ്ട് അവരെ ഒപ്പം ചേർത്തുപിടിക്കുന്ന സമീപനമാണ് വിലങ്ങാട് ദുരന്തബാധിതരുടെ കാര്യത്തിലും സർക്കാർ സ്വീകരിച്ചിട്ടുള്ള നയമെന്ന് റവന്യു മന്ത്രി കെ രാജൻ. ഇ കെ വിജയന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഉരുൾപൊട്ടലിൽ തകർന്ന റോഡിന്റെയും പാലങ്ങളുടെയും പുനർനിർമ്മാണം, വീടിന് കേടുപാട് പറ്റിയവരുടെ അപേക്ഷകളിൽ ധനസഹായം ഉൾപ്പെടെ, നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായ എല്ലാപേർക്കും ധനസഹായം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. എൻഐടി അന്വേഷിച്ച് അർഹരായ മുഴുവൻ പേർക്കും വീട് നൽകും. റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണം സംബന്ധിച്ച് ശേഷിക്കുന്ന വർക്കുകൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപെട്ടിട്ടുണ്ട്. ശുപാർശ ലഭിക്കുന്ന മുറയ്ക്ക് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.