22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

May 1, 2024
October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023

24 മണിക്കൂര്‍ പിന്നിട്ടും കോട്ടയത്തെത്താതെ വിലാപയാത്ര

webdesk
ചങ്ങനാശ്ശേരി
July 20, 2023 8:02 am

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അതിര്‍ത്തിയായ ഇടിഞ്ഞില്ലം കടന്ന് ജില്ലയിലേക്ക് പ്രവേശിച്ചത് പുലര്‍ച്ചെ. ഇപ്പോള്‍ (സമയം രാവിലെ 8.00) ചിങ്ങവനത്താണ്‌ വിലാപയാത്ര എത്തിയിരിക്കുന്നത്. ഇനിയും 11 കിലോമീറ്റര്‍ കൂടി താണ്ടിയാലേ കോട്ടയം നഗരത്തിലെത്തൂ.

രാവിലെ പെരുന്നയില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് ജി സുകുമാരന്‍ നായര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ചങ്ങനാശേരി നഗരത്തിലും ഉമ്മന്‍ ചാണ്ടി പഠിച്ച കലാലയമായ എസ് ബി കോളജിന് മുന്നിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നാട്ടുകാര്‍ കാത്തുനിന്നു. 24 മണിക്കൂര്‍ പിന്നിട്ടിട്ടും കോട്ടയം നഗരത്തില്‍ എത്തിച്ചേരാനാവാതെ വിലാപയാത്ര ജനസാഗരത്തിലൂടെ വരികയാണ്. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് തിരുവനന്തപുരം ജഗതിയിലെ വീട്ടില്‍ നിന്നും വിലാപയാത്ര ആരംഭിച്ചത്.

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.