കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ രണ്ട് ആൺകുട്ടികളെ പരസ്പരം വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രിയാണ് ഗ്രാമവാസികൾ ആൺകുട്ടികളുടെ വിവാഹം നടത്തിയത്. മഴദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനും പ്രദേശത്ത് മഴ പെയ്യുന്നതിനുമുള്ള പ്രതീകാത്മക വിവാഹമായിരുന്നു നടത്തിയത്. പിന്നാലെ വിവാഹ സത്കാരവും നടത്തി.
മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് വിവാഹം നടന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കാര്യമായ മഴ ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് വിവാഹം.
മഴ പെയ്യുന്നതിനായി പണ്ടുകാലം മുതല്‍ക്കേ ഇത്തരം വിവാഹങ്ങള്‍ നടത്താറുണ്ടായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ രണ്ട് ആൺകുട്ടികൾ വധൂവരന്മാരായി വിവാഹ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറഞ്ഞതിനാൽ മുൻവർഷത്തെ അപേക്ഷിച്ച് മഴയുടെ കുറവുണ്ട്. ഇതുമൂലം സംസ്ഥാനത്തെ ജനങ്ങൾ പഴയ ആചാരങ്ങൾ ആഘോഷിക്കാൻ തുടങ്ങിയെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
English Summary: Villagers marry each other’s boys to please the rain gods
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.