18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

വര്‍ഗീയകലാപം ന്യായീകരിച്ചത് പെരുമാറ്റച്ചട്ട ലംഘനം: അമിത് ഷായ്ക്കെതിരെ പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2022 10:52 pm

ഗുജറാത്ത് കലാപം ന്യായീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേത് ഗുരുതരമായ ചട്ടലംഘനമാണെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സെക്രട്ടറി ഇ എ എസ് ശര്‍മ, സാമൂഹ്യ പ്രവര്‍ത്തകനും അക്കാദമിക് വിദഗ്ധനുമായ ജഗ്‌ദീപ് ചോക്കര്‍ എന്നിവരാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) രാജീവ് കുമാര്‍, കമ്മിഷണര്‍മാരായ എ സി പാണ്ഡെ എ ഗോയല്‍ എന്നിവര്‍ക്ക് കത്ത് നല്കിയത്. 2002ലെ കലാപത്തിലൂടെയാണ് ഗുജറാത്ത് ശാശ്വതസമാധാനം കെെവരിച്ചതെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിൽ നവംബര്‍ 25ന് ബിജെപി റാലിയിലായിരുന്നു പരാമര്‍ശം.

മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത് ശിക്ഷാര്‍ഹമാണെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തി(ഐപിസി) ലെ 153 എ വകുപ്പിന്റെ ലംഘനമാണ് അമിത്ഷായുടെ പ്രസ്താവനയെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവും ഐപിസിയുടെ 153 എ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരവും നടപടിക്കു വിധേയമാണ്. തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം നിയമപാലകരല്ലാത്ത, രാഷ്ട്രീയ പാര്‍ട്ടികളിലോ ഏതെങ്കിലും വിഭാഗങ്ങളിലോ ഉള്‍പ്പെട്ടവര്‍ നിയമം കയ്യിലെടുത്ത് മറ്റുള്ളവരെ പാഠം പഠിപ്പിച്ചുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഇ എ എസ് ശര്‍മ കത്തില്‍ പറയുന്നു. ജാതിയോ വര്‍ഗീയമോ ആയ വികാരങ്ങള്‍ ഉണര്‍ത്തി വോട്ടഭ്യര്‍ത്ഥിക്കരുതെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഷാ നടത്തിയത്. ഭരണഘടനയുടെ അനുച്ഛേദം 324 അനുസരിച്ച് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉത്തരവാദപ്പെട്ടവരെന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതേ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ശര്‍മ ആവശ്യപ്പെട്ടു. 

ഇതേ വിഷയങ്ങളും ആവശ്യങ്ങളും ജഗ്‌ദീപ് ചോക്കറുടെ കത്തിലും ഉന്നയിക്കുന്നു. അതിനൊപ്പം ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിനുള്ള സാഹചര്യമില്ലെന്നും അതൊരുങ്ങുന്നതുവരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവും ജഗ്‌ദീപ് ഉന്നയിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയുടെ പരാമര്‍ശമുണ്ടായത്. കമ്മിഷന്‍ ഏറാന്‍മൂളിയാകരുതെന്ന കടുത്ത പരാമര്‍ശം പോലും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നടത്തിയിരുന്നു. അതുകൊണ്ടുതന്നെ കത്തുകളിലെ ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 

ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതും പരിശോധിക്കണം

തൊടുപുഴ: കേരളത്തിലെ ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ടുള്ള ചട്ടഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും അതിന്റെ പേരില്‍ ആരെയും കുടിയിറക്കില്ലെന്നും റവന്യു മന്ത്രി കെ രാജൻ. ആളുകളെ കുടിയിറക്കുന്നത് സർക്കാരിന്റെ നയമല്ല. 1993ലെയും 1964 ലെയും ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് തന്നെയാണ് സർക്കാരിന്റെ തീരുമാനം. എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന് ഭയപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

ചട്ട ഭേദഗതി വരുത്തുമ്പോൾ മുൻകാല പ്രാബല്യം കൂടി വേണ്ടി വരും. നിയമത്തിന്റെ കെട്ടുറപ്പോടെ മാത്രമേ അക്കാര്യം കൃത്യമായി ചെയ്യാനാകൂ. ചീഫ് സെക്രട്ടറിയും നിയമ-റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിമാരും ഉൾപ്പെട്ട സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ 6,000 പേരെ കുടിയിറക്കുമെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണ്. കയ്യേറ്റ പ്രശ്നങ്ങളിലൊഴികെ ഇത്തരം നോട്ടീസ് നൽകിയതായി കണ്ടെത്തിയിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നിയമസഭയിൽ ഭരണ‑പ്രതിപക്ഷ ചർച്ചകൾക്ക് വിധേയമായി മാത്രമേ നിയമഭേദഗതി ഉണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാർ ഇക്കാനഗറിൽ ദേവികുളം മുൻ എംഎൽഎയെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചരണം ശരിയല്ല. ഏതെങ്കിലും വ്യക്തിയെ ആക്രമിക്കാനുള്ള നീക്കം സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Vio­la­tion of code of con­duct jus­ti­fied by com­mu­nal vio­lence: Com­plaint against Amit Shah

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.