11 January 2026, Sunday

Related news

January 9, 2026
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 17, 2025
December 16, 2025

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; അല്ലു അർജുനെതിരെ കേസ്

Janayugom Webdesk
ഹൈദരാബാദ്
May 12, 2024 10:21 am

ആന്ധ്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ കേസ്. അല്ലു അർജുനും വൈഎസ്ആർ കോൺ​ഗ്രസ് എംഎൽഎ രവി ചന്ദ്ര കിഷോറിനുമെതിരെയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് വരണാധികാരിയുടെ അനുമതി ഇല്ലാതെ ആൾക്കൂട്ടം സൃഷ്ടിച്ച സംഭവത്തിലാണ് നന്ദ്യാൽ പൊലീസ് ഇരുവർക്കുമെതിരെ കേസ്. സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം രവി ചന്ദ്രയുടെ വസതിയിൽ അല്ലു അർജുൻ സന്ദർശനം നടത്തിയിരുന്നു. അനുമതിയില്ലാതെ അല്ലു അർജുൻ പ​ങ്കെടുത്ത പരിപാടിയിൽ വലിയ ആൾക്കൂട്ടത്തെയാണ് എംഎൽഎ എത്തിച്ചത്. 

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജുൻതന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തന്റെ സുഹൃത്തുക്കൾ എത് മേഖലയിലാണെങ്കിലും അവർക്കായി എത്തുമെന്നും തന്റെ സഹായം അവർക്ക് ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും താരം പറഞ്ഞു. താൻ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയെ പിന്തുണക്കുന്നുവെന്ന് അത് അർഥമാക്കുന്നില്ലെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു. 

Eng­lish Summary:Violation of Elec­tion Code of Con­duct; Case against Allu Arjun

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.