
ഗാസയിൽ സമാധാന കരാർ പ്രാബല്യത്തിൽ വന്ന് എട്ട് ദിവസം പിന്നിടുമ്പോൾ വീണ്ടും കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം. പലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ തകർന്ന വീട് തേടിയെത്തിയ കുടുംബമാണ് കൊല്ലപ്പെട്ടതെന്ന് ഗാസ പ്രതിരോധ വക്താവ് മഹമൂദ് ബസൽ പ്രതികരിച്ചു. “ഇസ്രയേൽ അധിനിവേശം ഇപ്പോഴും തുടരുകയാണ്. സാധാരണക്കാരായ, ഒന്നും അറിയാത്ത പലസ്തീനികളെ അകാരണമായി കൊല്ലുകയും ക്രൂരമായി ഉപദ്രവിക്കുകയുമാണ്,” മഹമൂദ് ബസൽ ആരോപിച്ചു.
അതേസമയം, “അസ്വാഭാവികമായി വാഹനം കണ്ടതിനെ തുടർന്ന്” ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം. കരാർ പ്രകാരമുള്ള യെല്ലോ ലൈൻ മറികടക്കാൻ ശ്രമിച്ചതിനാലാണ് ഇവർക്ക് നേരെ ആക്രമണം നടത്തിയതെന്നും സൈന്യം പറയുന്നു. ഗാസയിൽ ഇസ്രയേൽ സൈന്യം കൈവശം വെച്ചിട്ടുള്ള പ്രദേശത്താണ് ഈ യെല്ലോ ലൈൻ സ്ഥിതി ചെയ്യുന്നത്. സമാധാന കരാർ നിലവിൽ വന്നതിന് ശേഷം ഇസ്രയേൽ തുടർച്ചയായി ഗാസയിൽ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.