8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 4, 2024
September 3, 2024
September 3, 2024
September 1, 2024
August 29, 2024
August 28, 2024
August 28, 2024
August 28, 2024
August 27, 2024

വയനാട്ടിൽ വീണ്ടും നിയമങ്ങൾ ലംഘിച്ച് മരം മുറി: പ്രതിഷേധവുമായി നാട്ടുകാർ, നിർത്തിവെക്കാൻ നടപടിയെടുക്കണമെന്ന് സിപിഐ

Janayugom Webdesk
അമ്പലവയൽ
April 3, 2022 8:55 pm

നെൻമേനി പഞ്ചായത്തിലെ 21-ാം വാർഡിൽപ്പെട്ട പാടിപറമ്പ് പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന  ഹരിസൺ മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള തൊവരിമല എസ്റ്റേറ്റിലെ ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള മൂന്ന് എക്കറോളം വരുന്ന ചെങ്കുത്തായ പ്രദേശത്താണ് നിയമങ്ങൾ കാറ്റിൽ പറത്തി തകൃതിയായി മരം മുറിയും, ഭൂമി തരം മാറ്റലും നടത്തിയിരിക്കുന്നത്.വർഷങ്ങളായി സർക്കാർ എച്ച്എം എല്ലുമായി തർക്കത്തിൽ നിൽകുന്നതിനാൽ വർഷങ്ങളായി വില്ലേജിൽ നിന്ന് നികുതി സ്വികരിക്കാത്ത ഈ ഭൂമിയിൽ ഭൂമിതരം മാറ്റൽ, മരം മുറി, ഉൾപ്പെടെയുള്ള, പ്രവൃത്തികൾ നടത്തുന്നതിന് റവന്യൂ വകുപ്പിൻ്റെ അനുമതി വേണം.റി പ്ലാൻറ്റേഷൻ എന്ന വ്യജേന നടപടി ക്രമങ്ങളെന്നും പാലിക്കാതെയാണ് ഈ പ്രദേശത്ത് എച്ച്എം എൽ ഇത്തരം പ്രവൃത്തികൾ നടത്തികൊണ്ടിരിക്കുന്നതെന്നും ‚കൂടാതെ ഈ പ്രദേശത്തിന് സമീപം കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപ്പൊട്ടൽ നടന്നത് കൊണ്ട് മരങ്ങൾ മുറിച്ച് ഭൂമി തരം മാറ്റൽ നടത്തുന്നത്  പ്രദേശവാസികൾക്ക് ആശങ്കയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

നെൻമേനി ഗ്രാമപഞ്ചായത്തിലെ ബഹു ഭൂരിപക്ഷം ഭൂമികളിലും ഡബ്ല്യു സി എസ് നിയമത്തിൻ്റെ പരിധിയിൽ വരുന്നത് മൂലം നിർമ്മണ പ്രവൃത്തികൾക്കും, ഭൂമി തരം മാറ്റുന്നതിനും ജനങ്ങൾ വലയുന്ന സഹാചര്യത്തിലാണ് ചെങ്കുത്തായകുന്നിൻ പ്രദേശം എച്ച് എം എൽ റീ പ്ലൻറ്റേഷൻ  എന്ന വ്യജേന നിലവിലുള്ള മരങ്ങൾ മുറിച്ച് ഭൂമി തരം മാറ്റുന്നത്. കുന്നിൻ്റെ അടിവരത്തിൽ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്കും, അവരുടെ ഏക്കർ കണക്കിനുള്ള കൃഷിഭൂമികൾക്കും ഭീഷിണി നിലനിൽക്കുന്ന സഹാചര്യത്തിൽ ഇതിനെതിരെ ശക്തമായ നടപടിയെടുത്ത് പ്രവൃത്തികൾ നിർത്തിവെക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യറാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

നിയമങ്ങൾ കാറ്റിൽ പറത്തി എച്ച്.എം.എൽ തൊവരിമല എസ്റ്റേറ്റിൽ റീ പ്ലാൻ്റേഷൻ്റെ മറവിൽ നടത്തുന്ന അനധികൃത മരംമുറിയും, ഭൂമി തരം മാറ്റുന്നതും നിർത്തിവെക്കാൻ നടപടി സ്വികരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറവണമെന്ന് സി.പി.ഐ. നെൻമേനി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ റിജോഷ് ബേബി അദ്ധ്യക്ഷത വഹിച്ചു. സതിഷ് കരടിപ്പാറ, വി പിൻ തവനി, മോഹനൻ പി.ഇ., ശ്രിനിവാസൻ എം.ആർ, എം.വി.വിശ്വനാഥൻ, സൈസൂനത്ത് നാസർ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Vio­la­tion of rules again in tree­cut­ting: Locals protest, CPI demands action to stop it

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.