11 January 2026, Sunday

Related news

January 1, 2026
December 24, 2025
December 16, 2025
November 18, 2025
November 7, 2025
November 6, 2025
November 6, 2025
October 26, 2025
October 15, 2025
October 8, 2025

സുരക്ഷാ മാനദണ്ഡം ലംഘിച്ചു; മധ്യപ്രദേശില്‍ തലാസീമിയ ബാധിച്ച കുട്ടികള്‍ക്ക് എച്ച്ഐവി പോസീറ്റീവ്

Janayugom Webdesk
ഭോപ്പാൽ
December 16, 2025 9:49 pm

മധ്യപ്രദേശിലെ ഇൻഡോറിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലസീമിയ ബാധിതരായ നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട്. പതിവായി രക്തം മാറ്റിവയ്ക്കുന്ന ചികിൽസയ്ക്കിടെയാണ് കുട്ടികൾക്ക് വൈറസ് ബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തലസീമിയ രോഗികൾക്ക് ജീവൻ നിലനിർത്താൻ ഇടയ്ക്കിടെ രക്തം മാറ്റിവയ്ക്കേണ്ടതുണ്ട്.

ഇത്തരത്തിൽ രക്തം നൽകിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് നൽകിയ രക്തത്തിൽ നിന്നാണോ അതോ മറ്റ് ചികിത്സാ ഉപകരണങ്ങൾ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ സത്‌ന കളക്ടർ ഡോ. സതീഷ് കുമാർ എസ്, ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫിസറിൽ (സിഎംഎച്ച്ഒ) നിന്ന് വിശദമായ റിപ്പോർട്ട് തേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.