11 February 2026, Wednesday

Related news

February 8, 2026
February 7, 2026
January 3, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 21, 2025
December 7, 2025
December 3, 2025

ഛത്തീസ്ഗഢില്‍ വീണ്ടും ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ അതിക്രമം

Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2025 12:28 pm

ഛത്തീസ്ഗഢില്‍ വീണ്ടും ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ അതിക്രമം. ക്രിസ്ത്യന്‍ ആരാധനാലയത്തിനെതിരെ ബുള്‍ഡോസര്‍ നടപടി. ക്രിസ്ത്യന്‍ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ബിലാസ്പുരിലെ ഭര്‍ണിയില്‍ ആണ് സംഭവം. ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി. മതപരിവർത്തനം നടത്തുന്നു എന്ന പരാതിയിൽ ആണ് നടപടി. ഹിന്ദു സംഘടനകളാണ് പാരതി നൽകിയത്.

സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം. മതപരിവർത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായത്. കാലങ്ങളായി ദേവാലയം പ്രവർത്തിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ബാങ്കിൽ നിന്നും ലോൺ എടുത്താണ് കെട്ടിടം നിർമ്മിച്ചതെന്നും സർക്കാർ ഭൂമിക്ക് എങ്ങനെയാണ് വായ്‌പ നൽകുക എന്നും പാസ്റ്റർ ചോദിച്ചു. സംഭവത്തിൽ വലിയ പ്രതിഷേധം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.