25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024

സിപിഐ ഓഫീസിനു നേരെയുള്ള അക്രമം അപലപനീയം:പി എസ് സുപാൽ എംഎൽഎ

Janayugom Webdesk
കൊല്ലം
August 28, 2024 9:49 am

സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിൽ അക്രമം നടത്തിയത് സിപിഎം നേതൃത്വം മറുപടി പറയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ. കോളജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിൽ പാർട്ടി ഓഫീസിന് നേരെ സാമൂഹ്യ വിരുദ്ധരെ കൂട്ടി നടത്തിയ അക്രമം തികച്ചും പ്രതിഷേധാർഹമാണ്.

പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല. ജനാധിപത്യ മര്യാദകൾ ഭേദിച്ചുള്ള ഇത്തരം സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നവരെ സംരക്ഷിക്കുന്ന നിലപാടും ഗൗരവമാണ്. ഈ അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെ അടിയന്തിരമായി പൊലീസ് അറസ്റ്റ് ചെയ്യണമെന്നും
സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരുമെന്നും പി എസ് സുപാൽ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.