സ്വകാര്യ ബസുകൾക്കുനേരെ ചേർത്തല ഭാഗത്ത് തുടർച്ചയായി നടന്നുവരുന്ന അക്രമങ്ങളെ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാകമ്മറ്റി അപലപിച്ചു. ഇരുളിന്റെ മറവിൽ നടന്നുവരുന്ന ഈ അക്രമങ്ങൾ ആസൂത്രിതമാണ്. ഉന്നതരുടെ ഒത്താശയോടെ ചില ബസ് റൂട്ടുകൾ പിടിച്ചടക്കാൻ പുത്തൻ മാഫിയകൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷമായാണ് അക്രമങ്ങളെ കാണാൻ കഴിയുന്നത്.
പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കാതെ ശക്തമായ നിയമനടപടികൾ സ്വീകരിച്ച് അക്രമികളെ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യണം. സർവീസ് കഴിയുന്ന ബസുകൾ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ച് സംരക്ഷണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെബിടിഎ ജില്ലാ പ്രസിഡന്റ് പി ജെ കുര്യൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എസ് എം നാസർ, എൻ സലിം, ടി പി ഷാജിലാൽ, ബിനു ദേവിക, റിനു സഞ്ചാരി, സുനിൽ, മുഹമ്മദ് ഷെരീഫ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.