25 June 2024, Tuesday
KSFE Galaxy Chits

Related news

June 24, 2024
June 23, 2024
June 22, 2024
June 22, 2024
June 21, 2024
June 19, 2024
June 16, 2024
June 15, 2024
June 13, 2024
June 12, 2024

പട്ടാപ്പകൽ സെക്രട്ടേറിയറ്റിന് മുമ്പില്‍ സ്ത്രീക്ക് നേരെ അതിക്രമം

Janayugom Webdesk
തിരുവനന്തപുരം
March 30, 2023 10:39 pm

പട്ടാപ്പകൽ സെക്രട്ടേറിയറ്റിന് മുൻപിൽ സ്ത്രീക്ക് നേരെ അതിക്രമം. സംഭവത്തില്‍ ശാസ്തമംഗലം ശ്രിനിവാസ് സി എസ്എം  നഗറില്‍ സജു മോൻ ബി എസ്.(39) നെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ സ്ഥാപനത്തിൽ നിന്ന് ആഹാരം കഴിച്ച തിരിച്ചിറങ്ങവേയായിരുന്നു സംഭവം.

കടയ്ക്കകത്തേക്ക് കയറിപ്പോയ ആളാണ് അപമാനിച്ചത്. സെക്രട്ടേറിയറ്റിന് മുൻ വശത്ത് വൻ പൊലീസ് സന്നാഹമുള്ളപ്പോഴായിരുന്നു സംഭവം. സ്ത്രീ വിവരമറിയച്ചതിനെ തുടർന്ന് മിനിട്ടുകൾക്കുള്ളിൽ കന്റോൺമെന്റ്  പൊലീസ് സ്ഥലത്തെത്തി. എസ്.ഐ. ദിൽജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിനുള്ളിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാൾ പലപ്പോഴും സ്ത്രീകളോടക്കം മോശമായാണ് പെരുമാറുന്നതെന്ന് നാട്ടുകാർ പറയുന്നു. സെക്രട്ടേറിയറ്റിന് മുന്നിലും ഇടക്കിടക്ക് വരാറുണ്ട്. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇയാൾ സ്ത്രീയെ മനപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. ആക്രമണം ചോദ്യം ചെയ്തതിനും സ്ത്രീയോട് ഇയാൾ തട്ടിക്കയറി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനുമാണ് ഇയാൾക്കെതിരേ കന്റോൺമെന്റ്  പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.