30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 5, 2025
March 2, 2025
January 2, 2025
August 30, 2023
August 19, 2023
August 18, 2023
August 11, 2023
July 30, 2023
July 9, 2023

ജെഎൻയു ക്യാംപസിൽ വനിതാ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം

Janayugom Webdesk
ന്യൂഡല്‍ഹി
June 7, 2023 1:49 pm

ജെഎൻയു ക്യാംപസിൽ വനിത വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെഎൻയു ക്യാംപസിൽ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേ സമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല. എന്നാല്‍ കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി പെൺകുട്ടികൾ നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ ആളുകൾ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടിയതോടെയാണ് രക്ഷപ്പെടാൻ കഴിഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

eng­lish sum­ma­ry; Vio­lence against women stu­dents in JNU campus
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.