
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കുനേരെ പോലും മദ്യപന്റെ അതിക്രമം, അദ്ധ്യക്ഷ സ്വാതി മലിവാളിന്റെ നാടകമെന്ന് ബിജെപി. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്വാതിയ്ക്കുനേരെ ന്യൂഡല്‍ഹിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അതിക്രമം നടന്നത്. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
യാത്രയെ സംബന്ധിച്ച് ഡ്രൈവറോട് സ്വാതി സംസാരിക്കുന്നതും തുടര്‍ന്ന് ഒരു നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം. സംഭവത്തില്‍ ദേശീയ വനിത കമ്മീഷൻ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് സ്വാതി മലിവാൾ പറഞ്ഞു.
English Summary: Violence against Women’s Commission Chairperson: Footage is out, BJP calls it drama
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.