16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025

രാമനവമി ഘോഷയാത്രക്കിടയിലെ അക്രമസംഭവം: പിന്നില്‍ ബിജെപിയെന്ന് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2023 5:28 pm

രാമനവമി ഘോഷയാത്രക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ബിജെപിയെ നിശിതമായി വിമര്‍ഷിച്ച് കോണ്‍ഗ്രസും, ശിവസേനയും, ബിജെപി സ്പോണ്‍സര്‍ചെയ്ത കലാപമാമ് ബംഗാളിലും, ബീഹാറിലും നടന്നതെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെടുന്നത്.

രാജ്യത്ത് എവിടെയൊക്കെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ അവിടെയെല്ലാം കലാപങ്ങള്‍ക്ക് ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സ്വാധീനം നഷ്ടപ്പെടുന്നതായി തോന്നിയാലോ അവിടെ കലാപമുണ്ടാക്കല്‍ ബിജെപിയുടെ തന്ത്രമാണ് അദ്ദേഹം പറഞ്ഞു.സമാന പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിട്ടുണ്ട്. 

ബിജെപിക്ക് തങ്ങളുടെ ആധിപത്യം നഷ്ടപ്പെടുന്നതായി തോന്നിയാല്‍ അവിടെ ഒരു കലാപമുണ്ടാക്കുകയും വര്‍ഗീയ ധ്രുവീകരണം നടത്തുകയും ചെയ്യും,ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ബംഗാളിലെ രാമനവമി കലാപത്തില്‍ ബിജെപിയുടെ പങ്കിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു.

ശോഭായാത്രക്കിടെ മനപൂര്‍വം കലാപമുണ്ടാക്കാനായി സംസ്ഥാനത്തിന് പുറത്ത് നിന്ന് ബിജെപി ഗുണ്ടകളെ ഇറക്കിയെന്നാണ് മമത പറഞ്ഞത്.ബീഹാറിലുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് കലാപത്തില്‍ ബിജെപിയുടെ പങ്ക് ആരോപിച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

Eng­lish Summary:
Vio­lence dur­ing Ram Nava­mi pro­ces­sion: Oppo­si­tion says BJP is behind it

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.