8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 31, 2024
August 27, 2024
August 27, 2024
August 22, 2024
August 22, 2024
August 21, 2024
August 21, 2024
August 17, 2024
August 8, 2024
July 27, 2024

വൈറൽ ഹെപ്പറ്റൈറ്റിസ്; ലോക ഹെപ്പറ്റൈറ്റിസ് ദിനം

ഡോ. സുഭാഷ് ആർ
July 27, 2024 7:29 pm

മ്മുടെ ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരൾ വീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepati­tis). മറ്റു പലകാരണങ്ങള്കൊനണ്ടും കരള്വീ ക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്വീpക്കം വളരെയധികം പ്രാധാന്യമര്ഹികക്കുന്നു.

പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരൾ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരൾ വീക്കം ഉണ്ടാക്കുന്നത്. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ (Hepati­tis A, B, C, D, E) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവയിൽ ഹെപ്പറ്റൈറ്റിസ് ബി, സി (Hepati­tis B, C) എന്നീ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി രോഗികളിൽ കണ്ടുവരുന്നത്. ഈ രണ്ട് വൈറസുകൾ കാരണം മാത്രം പതിമൂന്ന് ലക്ഷത്തിലധികം രോഗികൾ എല്ലാ വര്ഷ വും മരണപ്പെടുകയും, ഏകദേശം മുപ്പതു ലക്ഷത്തിലധികം ആളുകൾ പുതുതായി രോഗബാധിതർ ആവുകയും ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആയതിനാൽ സമൂഹത്തിൽ ഇതേപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ആഗോള തലത്തിൽ എല്ലാവര്ഷ്വും ജൂലൈ ഇരുപത്തെട്ടിന് (July 28th), ലോക കരൾ വീക്ക ദിനം അഥവാ World Hepati­tis Day ആയി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ [വേള്ഡ്ഷ ഹെല്ത്ത് ഓര്ഗiനൈസേഷൻ (WHO)] ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വൈറൽ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം ഓരോ ദിവസവും 3000 പേര്‍ വീതം മരിച്ചു വീഴുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ന് ലോകത്ത് നിലനില്ക്കുിന്നത്. അതുകൊണ്ട് തന്നെ ഈ സമൂഹത്തിൽ “നാം പ്രവർത്തിക്കേണ്ട സമയം ആയിരിക്കുന്നു”. അഥവാ “Its time for action” എന്നതാണ് ഈ വര്ഷകത്തെ World Hepati­tis Day സന്ദേശമായി നല്കിtയിരിക്കുന്നത്. എന്താണ് ഈ സന്ദേശത്തിന്റെ യഥാര്ത്ഥ ഉദ്ദേശ ലക്ഷ്യങ്ങൾ എന്ന് നമുക്ക് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കാം.

•     ഹെപ്പറ്റൈറ്റിസ് ടെസ്റ്റുകളും, രോഗിനിർണ്ണയത്തിനുള്ള സൗകര്യങ്ങളും വിപുലമാക്കുന്നതിലൂടെ കൂടുതൽ രോഗികൾക്ക് ചികിത്സ സാദ്ധ്യമാക്കുന്ന സാഹചര്യം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തുടക്കം കുറിക്കുക.

•     വാക്‌സിനേഷനിലൂടയും അവബോധ പ്രവർത്തങ്ങളിലൂടെയും ഹെപ്പറ്റൈറ്റിസ് പ്രതിരോധ പ്രവർത്തനങ്ങൾ ശാക്തീകരിക്കനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുക.

•     ഹെപ്പറ്റൈറ്റിസ് രോഗനിർണ്ണയവും, ചികിത്സയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും, സാമൂഹികാ ചികിൽസാ സംവിധാനങ്ങളിലേക്കും ലഭ്യമാക്കുന്നതിലൂടെ കൂടുതൽ പേരിലേക്ക് ചികിത്സ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്കു തുടക്കമിടുക.

•     കൂടുതൽ സാമൂഹികവും, സാമ്പത്തികവുമായ ഇടപെടലുകളിലൂടെ ഹെപ്പറ്റൈറ്റിസ് പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങളും നിർമ്മാർജ്ജന യഞ്ജവും ഊർജ്ജിതമാക്കുക.

അതായത് ഹെപ്പറ്റൈറ്റിസിന് എതിരെയുള്ള പ്രവര്ത്തുനങ്ങളിൽ ടെസ്റ്റിങ്ങിനും, ചികിത്സയ്ക്കും, വാക്‌സിനേഷനും കൂടുതൽ പ്രാമുഖ്യം നൽകി ഹെപ്പറ്റൈറ്റിസ് മുക്ത ലോകം സാധ്യമാക്കുക എന്നതാണ് ലക്‌ഷ്യം വയ്ക്കുന്നത്.

വിവിധതരം ഹെപ്പറ്റൈറ്റിസുകൾ (Hepati­tis A, B, C, D, E)

ഹെപ്പറ്റൈറ്റിസ് ബി, സി (Hepati­tis B, C)

വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീര്ണ്ണ തകൾ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി (Hepati­tis B, C) എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരശ്രവങ്ങൾ എന്നിവയുമായുള്ള സമ്പര്ക്ക്ത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേര്പ്പെ ടുന്നവര്ക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepati­tis B, C) എന്നിവ ചില രോഗികളിൽ ദീര്ഘ കാലം നീണ്ടുനില്ക്കു ന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് (Chron­ic Hepati­tis) എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് (Cir­rho­sis), ലിവർ കാന്സഅർ (Liv­er can­cer) തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കാൻ നിമിത്തമാവുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ഡി (Hepati­tis D)

ഹെപ്പറ്റൈറ്റിസ് ബി (Hepati­tis B) രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി (Hepati­tis D) വൈറസ്. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി — ഡി (Hepati­tis B — D) രോഗബാധ (Co-infec­tion / Super infec­tion) വളരെ തീവ്രതയുള്ളതും സങ്കീര്ണ്ണtവുമാണ്.

ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ് (Hepati­tis A, E virus)

വൈറസ് ബാധയാൽ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാര്ത്ഥrങ്ങളിലൂടെയോ ആണ് ഈ രോഗങ്ങൾ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepati­tis B, C) എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയിൽ ദീര്ഘലകാല സങ്കീര്ണ്ണsതകള്ക്ക്െ ഈ രോഗങ്ങൾ കാരണമാകാറില്ല.

രോഗ ലക്ഷണങ്ങൾ (SYMPTOMS)

മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്പ്പെധട്ടാൽ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിര്ദ്ദേ ശപ്രകാരം ആവശ്യമെങ്കിൽ ടെസ്റ്റുകള്ക്ക് വിധേയനാകേണ്ടതുമാണ്.

ചികിത്സാ മാര്ഗ്ഗ ങ്ങൾ (TREATMENT)

ഹെപ്പറ്റൈറ്റിസ് ബി, സി (Hepati­tis B, C) രോഗങ്ങള്ക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാന്സകർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ (Hepati­tis A, E) രോഗങ്ങള്ക്ക് പ്രത്യേക ആന്റിവൈറൽ (antivi­ral) മരുന്നുകൾ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിര്ത്തു്ന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്‌പ്പെടുത്താനാവും.

എങ്ങനെ പ്രതിരോധിക്കാം?

1.    ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepati­tis A, E) രോഗബാധ തടയാന്‍ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്. 

2.    ഹെപ്പറ്റൈറ്റിസ് ബി, സി (Hepati­tis B, C) രോഗങ്ങൾ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാര്ഗ്ഗറങ്ങൾ സ്വീകരിക്കാം. 
•     രക്തവുമായി സമ്പര്ക്ക ത്തിൽ വരുന്ന ഉപകരണങ്ങൾ (സൂചികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ) ഒരിക്കൽ മാത്രം ഉപയോഗിക്കുന്നു വെന്ന് ഉറപ്പുവരുത്തുക. •

•     ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക. •

•     ടാറ്റു, അക്യുപങ്ക്ചർ (tat­too, acupunc­ture) തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രം സ്വീകരിക്കുക. •

•     സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏര്പ്പെഗടുക. •

•     രോഗസാദ്ധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവര്‍ ഹെപ്പറ്റൈറ്റിസിന്റെ സ്‌ക്രീനിംഗ് ടെസ്റ്റുകള്ക്ക് വിധേയരാവുക. •

3. വാക്‌സിനുകൾ (Vac­cines)  

ഹെപ്പറ്റൈറ്റിസ് എ (Hepati­tis A), ഹെപ്പറ്റൈറ്റിസ് ബി (Hepati­tis B) രോഗങ്ങള്ക്ക് ഫലപ്രദമായ വാക്‌സിനുകൾ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.

വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂര്ണ്ണ മായും നിയന്ത്രിച്ചു നിര്ത്താ്ൻ സാധിക്കും.

ഡോ. സുഭാഷ് ആർ
കൺസൾട്ടൻ്റ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.