ഹരിപ്പാട് ബി ആർ സി യുടെ നേതൃത്വത്തിൽ നൂതന പദ്ധതിയായ വെർച്വൽ ക്ലാസ്സ്റൂം ആരംഭിച്ചു. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് എസ് കുറുപ്പിന്റെ വീട്ടിലാണ് ക്ലാസ് റൂം തയ്യാറാക്കിയത്. ജന്മനാ തന്നെ സ്പൈനൽ ബൈഫിഡ ബാധിച്ച് അരയ്ക്ക് താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു വീട്ടിൽ കഴിയുന്ന കാർത്തികപ്പള്ളി പായിക്കാശ്ശേരി സോമശേഖരൻ‑പാർവതി ദമ്പതികളുടെ മകനാണ് കാർത്തിക്. ഹരിപ്പാട് ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആഴ്ചയിൽ ഒരു ദിവസം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസംനൽകുകയായിരുന്നു.
അക്കാദമികമായി മികച്ച നിലവാരം പുലർത്തിയ കാർത്തികിന്റെ സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ നൂതന പദ്ധതിയിലൂടെ സാധ്യമാകുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ വെർച്ചൽ ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി തുളസി അധ്യക്ഷത വഹിച്ചു. ബിപിസി ജൂലി എസ് ബിനു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദുലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിയാസ്, ഓമന, എ ഇ ഒ, ഗീത കെ, പ്രിൻസിപ്പൽ കോശി ഉമ്മൻ, പ്രഥമാധ്യാപിക ജയമോൾ, അധ്യാപിക സീമ, പി ടി എ പ്രസിഡന്റ് സുധാകരൻ ചിങ്ങോലി, ശാന്തി, രാജീവ് കണ്ടല്ലൂർ, രശ്മി ഭായ്, ഹസീന ജലീൽ, വിദ്യ ബി എന്നിവര്‍ സംസാരിച്ചു.
English Summary: Virtual classroom started under the leadership of BRC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.