
വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയില്‍. ഷമല്‍ രാജില്‍ നിന്ന് നാല് ലക്ഷം രൂപയും, നോബിളില്‍ നിന്ന് 4.95 ലക്ഷം രൂപയും 2025 ജനുവരി 9 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കാലയളവില്‍ പലപ്പോഴായി ബ്ലസി അനീഷ് തട്ടിയത്.
എന്നാല്‍, വിസ ശരിയാക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ യുവതിയുടെ തട്ടിപ്പ് മനസിലാക്കിയ ഷമല്‍ രാജ് ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും. തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐ പി എസിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ബ്ലസി അനീഷിനെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.